കൊല്ലം: കൊവിഡ് കാലത്തും തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടങ്ങൾ കൊയ്യാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങി. വേഗത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ജനങ്ങളിലേക്കെത്താൻ നവമാദ്ധ്യങ്ങളെ കൂടെനിറുത്തിയുള്ള വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. താഴേത്തട്ട് മുതൽ ചിട്ടയോടെ ചലിച്ച് തുടങ്ങിയാൽ തദ്ദേശം പോക്കറ്റിലാക്കാമെന്നാണ് മൂന്ന് മുന്നണികളുടെയും മനസിലിരിപ്പ്.
ടെലിഗ്രാമുമായി കോൺഗ്രസ്
1. നിലവിലുള്ള വാട്‌സ് ആപ്പ് കൂട്ടായ്മയ്ക്കൊപ്പം ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്ത് എല്ലായിടത്തും കോൺഗ്രസ് പ്രവർത്തനം സജീവമാക്കി
2. ബൂത്ത് കമ്മിറ്റികൾ സജീവമാക്കി വിവിധ കോൺഗ്രസ് നേതാക്കൾക്ക് ചുമതല നൽകി
3. കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ചുമതല മുൻ എം.പി പീതാംബരക്കുറുപ്പിനും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശിനും
4 ഇവർ പങ്കെടുത്ത് പകുതിയിലേറെ കോർപ്പറേഷൻ ഡിവിഷൻ കമ്മിറ്റികളിൽ യോഗം പൂർത്തിയാക്കി
5. ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലും അതാതിടത്തെ നേതാക്കളെ ഉൾക്കൊള്ളിച്ച് കെ.പി.സി.സി അഞ്ചംഗ കമ്മിറ്റിക്ക് രൂപം നൽകി
6. ഇവർ ബ്ലോക്ക് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് തുടങ്ങി
7. 132 സംഘടനാ മണ്ഡലങ്ങളിലും 1,234 ഗ്രാമ വാർഡുകളിലും 26 ജില്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റികൾ നിലവിൽ വന്നു
8. ഓരോ പഞ്ചായത്തിലും ഒാരോ ഡി.സി.സി ഭാരവാഹികൾക്കാണ് ചുമതല
9. ജില്ലയുടെ സംഘനടാ ചുമതലയുള്ള ജനറൽ സെക്രട്ടറി പഴകുളം മധുവും ഡി.സി.സി അദ്ധ്യക്ഷയും 11 നിയമസഭാ മണ്ഡലങ്ങളിലും സന്ദർശിച്ച് പ്രത്യേക യോഗം ചേർന്നു
10. ഇവർ 22 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു
11. കഴിഞ്ഞ തവണ കോൺഗ്രസിനോ യു.ഡി.എഫിനോ നഷ്ടപ്പെട്ട സീറ്റുകളിൽ പ്രത്യേക തന്ത്രങ്ങൾ ആവിഷ്‌കരിക്കും
12. വിജയ സാദ്ധ്യതയും ഊർജ്ജസ്വലതയും ജനസ്വാധീനവും നോക്കിയാകും സ്ഥാനാർത്ഥി നിർണയം
''
ബഹുദൂരം മുന്നിൽ
തദ്ദേശ ഭരണം പിടിച്ചെടുക്കാൻ വലിയ അദ്ധ്വാനത്തിലാണ് കൊല്ലത്തെ കോൺഗ്രസ് നേതൃത്വം. മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി കോൺഗ്രസ് ബഹുദൂരം മുന്നിലാണ്.
ബിന്ദുകൃഷ്ണ
ഡി.സി.സി പ്രസിഡന്റ്