പത്തനാപുരം: പിടവൂരിലെ സർക്കാർ ഭൂമിയിൽ തന്നെ താലൂക്കാശുപത്രി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ പ്രതീകാത്മക
ശിലാസ്ഥാപനം നടത്തി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായാണ് ശിലയിട്ടത്. പ്രകടനമായി എത്തിയ പ്രവർത്തകരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബാബുൽ ദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂർ സതീഷിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ദീപുരാജ്, ബിജുകുമാർ, നിതീഷ് സാംബൻ തുടങ്ങിയവർ സംസാരിച്ചു.