ഓച്ചിറ: പ്രവാസികളോടുള്ള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി നടത്തിയ "ഉറക്കമില്ലാ രാത്രി" സമരപരിപാടി ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് തൊഴിൽ ഉറപ്പുവരുത്തണമെന്നും, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയവർക്ക് സാമ്പത്തിക സഹായം നല്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരം വൈകിട്ട് 6 മുതൽ രാവിലെ 6 വരെയായിരുന്നു.
മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, ചിറ്റുമൂല നാസർ, തൊടിയൂർ രാമചന്ദ്രൻ, കെ.കെ. സുനിൽകുമാർ, ടി. തങ്കച്ചൻ, ബിന്ദുജയൻ, ആർ. രാജേഷ് കുമാർ, ബി. സെവന്തികുമാരി, കെ.എസ്. പുരം സുധീർ, എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ് തുടങ്ങിയവർ സംസാരിച്ചു. കെ. ശോഭകുമാർ, എച്ച്.എസ്. ജയ്‌ഹരി, കെ.വി. വിഷ്ണുദേവ്, പ്രശാന്ത് കണ്ണംമ്പള്ളി, സത്താർ ആശാന്റയ്യത്ത്, സതീഷ് പള്ളേമ്പിൽ, നിസാം സേഠ്, തേജസ് പ്രകാശ്, വിഷ്ണു കല്ലൂർ, ദിലീപ് ശങ്കർ, കെ.എം.കെ. സത്താർ, അനൂപ്, ഉല്ലാസ് കിടങ്ങിൽ എന്നിവർ നേതൃത്വം നല്കി. രാവിലെ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു.