bjp

1. പ്രധാനമന്ത്രിയുടെ കത്തുമായി ബി.ജെ.പി പ്രവർത്തകർ വീടുവീടാന്തരം പ്രചാരണത്തിനെത്തും
2. ഓരോ വീട്ടിലെത്തുമ്പോഴും അവിടുത്തെ വാട്സ് ആപ്പ് നമ്പർ ശേഖരിക്കും

3. ഓൺലൈനിലൂടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. വോട്ട് അഭ്യർത്ഥന പിന്നാലെയെത്തും
4. വിവിധ മോർച്ചകൾ വ്യത്യസ്ത സംഘനാ ഗ്രൂപ്പുകളുമായി സമ്പർക്കം പുലർത്തും
5. മഹിളാ മോർച്ച സ്ത്രീകളുമായും കർഷക മോർച്ച കർഷകരുമായും ഒ.ബി.സി മോർച്ച ആ വിഭാഗങ്ങളുമായും യുവമോർച്ച യുവാക്കളുമായും പട്ടിക മോർച്ച ആ വിഭാഗം ജനങ്ങളുമായും സമ്പർക്കം പുലർത്തും
6. 26 ജില്ലാ ഡിവിഷനുകളുടെ ചുമതല ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാറിന് നൽകി
7. 152 ബ്ലോക്ക് പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ചുമതല വെള്ളിമൺ ദിലീപ് നിർവഹിക്കും
8. വാർഡ് തലങ്ങളിൽ 17 തിരഞ്ഞെടുപ്പ് മാനേജിംഗ് കമ്മിറ്റികൾ രൂപീകരിച്ചു
8. ബ്ലോക്ക് തലത്തിൽ നാലിടത്ത് യോഗം പൂർത്തിയാക്കി. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി തലത്തിൽ പ്രത്യേക കമ്മിറ്റികൾ സജ്ജമാക്കി
10. വിവിധ സംഘടനാ ഇൻചാർജുമാരുടെ യോഗത്തിൽ തുടർച്ചയായി തന്ത്രങ്ങൾ ആവിഷ്‌കരിച്ച് തുടങ്ങി

11. ഈ മാസം 30 ഓടുകൂടി എല്ലായിടത്തും വാർഡ് തല മാനേജ്‌മെന്റ് കമ്മിറ്റികൾ പൂർത്തിയാവും
12. സ്ത്രീ -പുരുഷ ഭേദമന്യേ വിജയ സാദ്ധ്യതയും ജനകീയതയുമാണ് സ്ഥാനാർത്ഥി നിർണയത്തിന് പരിഗണിക്കുക


''

ലക്ഷ്യം, മികച്ച വിജയം


പ്രധാനമന്ത്രിയുടെ കത്തുമായാണ് വീടുകളിലെത്തുന്നത്. ഇക്കുറി ബി.ജെ.പി മികച്ച വിജയം നേടും. ഇതിനായി പ്രവർത്തനങ്ങൾ നേരത്തേതന്നെ സജീവമാക്കി.

ബി.ബി. ഗോപകുമാർ

ബി.ജെ.പി ജില്ലാ പ്രസിഡന്റ്