കുളത്തുപ്പുഴ: പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വഞ്ചനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കുളത്തൂപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.ഇ. സഞ്ജയ് ഖാൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. പ്ലാവിള ഷെരീഫ്, സുഭിലാഷ് കുമാർ, സലീം, മാൻസിംങ്, റെജിൻ തുടങ്ങിയവർ പ്രസംഗിച്ചു ഷംനാദ്, അഖിൽ സാമുവൽ, ജിബികുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.