photo
ലഹരിക്കെതിരെയുള്ള യുവശക്തി കാമ്പയിൻ ആർ. രാമചന്ദ്രൻ എം.എൽ.എ കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ലഹരിക്കെതിരെ നിയമം കൊണ്ടുള്ള പ്രതിരോധം അസാദ്ധ്യമാണെന്നും ശക്തമായ ജനകീയ ബോധവൽക്കരണം മാത്രമാണ് പ്രതിവിധിയെന്നും ആർ. രാമചന്ദ്രൻ എം.എൽ.എ. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടന്ന ലഹരിക്കെതിരെ യുവശക്തി കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ മുഖ്യാതിഥിയായിരുന്നു. എക്സൈസ്‌ റേഞ്ച് ഇൻസ്‌പെക്ടർ ജി. പ്രസന്നൻ ലഹരിവിരുദ്ധ സന്ദേശം നൽകി. നഗരസഭാ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, കൗൺസിൽ ഭാരവാഹികളായ ജി. മഞ്‍ജുക്കുട്ടൻ, ബെറ്റ്‌സൻ വർഗീസ്, ഡോ. അനീഷ് ശിവാനന്ത്, സുധീർ ഗുരുകുലം, അരുൺ തുടങ്ങിയവർ പ്രസംഗിച്ചു. ചിത്രകാന്മാരായ ഷിയാസ്ഖാൻ, ഗൗരി സുനിൽ എന്നിവരും ജനപ്രതിനിധികളും ക്യാൻവാസിൽ ലഹരിക്കെതിരെ ചിത്രങ്ങൾ വരക്കുകയും സന്ദേശങ്ങൾ എഴുതുകയും ചെയ്‌തു.