പരവൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമിയിൽ കൃഷി ആരംഭിച്ചു. പൂതക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്റ്റേഡിയം വാർഡിൽ തരിശായി കിടന്ന 60 സെന്റ് കരഭൂമിയിലാണ് മരച്ചിനി കൃഷി തുടങ്ങിയത്. ബാങ്ക് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ. അനിത, ഭരണ സമിതി അംഗങ്ങളായ വി. സുനിൽ രാജ്, മോഹനൻ പിള്ള, പി. മോഹനൻ, വി. സുരേന്ദ്രൻ പിള്ള, ജീവനക്കാരായ കണ്ണൻ, കണ്ണനുണ്ണി എന്നിവർ പങ്കെടുത്തു.