a
എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃരാജ്യം വീരമൃത്യു ദിനാചരണത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ സംസാരിക്കുന്നു

എഴുകോൺ: ഗൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാരോടുള്ള ആദരസൂചകമായി കോൺഗ്രസ് എഴുകോൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരമൃത്യു ദിനം ആചരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.യു.ഡബ്ല്യു.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. സവിൻ സത്യൻ, അഡ്വ. രതീഷ് കിളിത്തട്ടിൽ, ടി. പ്രസന്നകുമാർ, വി.തുളസീധരൻ, പി.ഗണേഷ് കുമാർ, ബിനു കോശി, പാറക്കടവ് ഷറഫ്, അജയൻ കടയ്ക്കോട്, മാത്തുണി തരകൻ, എ.ലാൽജി, അന്നൂർ ശശി, മുരളീധരൻ എന്നിവർ സംസാരിച്ചു.