കൊട്ടാരക്കര: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഇരുചക്ര വാഹനങ്ങൾ ഉരുട്ടി പ്രതിഷേധിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാകേഷ് ചൂരക്കോടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷെമീന ഷംസുദ്ദീൻ, ഉമേഷ് വെളിയം, ജി. സോമശേഖരൻ നായർ, വെളിയം ഉദയകുമാർ, അനില സോമൻ, അജയ് മോഹൻ, ശ്യാംരാജ്, അൽഫാസ് ഖാൻ, രോഹിണി, മുഹമ്മദ് അൻസൽ, ബിജു മുരളീധരൻ, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.