കൊട്ടിയം: പൗരത്വ ബില്ലിനെതിരായ സമരത്തിൽ പങ്കെടുത്തവരെ ഡൽഹിയിൽ കള്ളക്കേസിൽ കുടുക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കൊല്ലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പളളിമുക്കിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് അൻവറുദ്ദീൻ മൗലവി, സെക്രട്ടറി നുജുമുദ്ദീൻ മൗലവി, നൂറുൽ അമീൻ മൗലവി, നു ജുമുദ്ദീൻ തങ്ങൾ, താജുദ്ദീൻ മൗലവി എന്നിവർ നേതൃത്വം നൽകി.