photo
കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ച വി.പി ഷോപ്പിയുടെ ഉദ്ഘാടനം രുഗ്മിണി വിശ്വനാഥൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: വി.പി ഷോപ്പിയുടെ ഹോൾസെയിൽ ഷോറൂം ലാലാജി ജംഗ്ഷന് പടിഞ്ഞാറുവശം വന്ദനാ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖമായ 30 ലേറെ കമ്പനികളുടെ ഫുട്ട് വെയർ, ബാഗുകൾ, കുടകൾ, ട്രോളികൾ, റെയിൻകോട്ടുകൾ തുടങ്ങി എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. ഷോറൂമിന്റെ ഉദ്ഘാടനം രുഗ്മിണി വിശ്വനാഥൻ നിർവഹിച്ചു. ഹോൾസെയിലിന്റെ ആദ്യവില്പന ഷാജി സുമംഗലി ഗോൾഡ് ആൻഡ് ഡയമണ്ട്സും റീട്ടെയിൽ സെയിൽസിന്റെ ആദ്യ വില്പന സിനി ആർട്ടിസ്റ്റ് ആദിനാട് ശശിയും നിർവഹിച്ചു. അമ്പിളി, ആതിരാ വിജയൻ, നിജാംബഷി, വി.പി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.