രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്, ഇന്നലെ 16 പേർക്ക്
കൊല്ലം: ജില്ലയിൽ ഇന്നലെ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്തുപേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 196 ആയി.
തേവലക്കര അരിനല്ലൂർ സ്വദേശിയായ അമ്മയ്ക്കും മകൾക്കും സമ്പർക്കത്തിലൂടെ രോഗം പടർന്നതായി ഇന്നലെ സ്ഥിരീകരിച്ചു. ഈമാസം 19 ന് മസ്കറ്റിൽ നിന്നെത്തിയ യുവാവിൽ നിന്നാണ് ഇരുവർക്കും രോഗം പകർന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റ് 11 പേർ വിദേശത്ത് നിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
കൊവിഡ് മുക്തനായ കൊല്ലം മുണ്ടയ്ക്കലുള്ള യുവാവിനെ മറ്റ് രണ്ട് യുവാക്കൾ നിരീക്ഷണത്തിൽ കഴിയുന്ന വാടക വീട്ടിൽ തന്നെ വിട്ടതായും പരാതിയുണ്ട്.
കൊവിഡ് സ്ഥിരീകരിച്ചവർ
1. തേവലക്കര അരിനല്ലൂർ സ്വദേശിനി (51)
2. തേവലക്കര സ്വദേശിനിയുടെ മകൾ (22)
3. 20ന് സൗദിയിൽ നിന്നെത്തിയ കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി (42)
4. 19 ന് ഖത്തറിൽ നിന്നെത്തിയ മേലില കരിക്കം സ്വദേശി (4)
5. 11ന് ഹരിയാനയിൽ നിന്നെത്തിയ ഇളമാട് ചെറുവയ്ക്കൽ സ്വദേശി (58)
6. 18ന് സൗദിയിൽ നിന്നെത്തിയ വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിനി (50)
7. 17ന് ഡൽഹിയിൽ നിന്നെത്തിയ തലവൂർ കൂര സ്വദേശി (26)
8. 13ന് കുവൈറ്റിൽ നിന്നെത്തിയ മേലില ചക്കുവരയ്ക്കൽ സ്വദേശി (32)
9. 19ന് ഖത്തറിൽ നിന്നെത്തിയ ഇടമുളയ്ക്കൽ തടിക്കാട് സ്വദേശി (39)
10. 10ന് ദുബായിൽ നിന്നെത്തിയ പന്മന ഇടപ്പള്ളിക്കോട്ട സ്വദേശി (36)
11. 13ന് കുവൈറ്റിൽ നിന്നെത്തിയ തേവലക്കര കോയിവിള സ്വദേശി (30)
12. 16ന് കുവൈറ്റിൽ നിന്നെത്തിയ ഓച്ചിറ സ്വദേശി (54)
13. 10ന് ഡൽഹിയിൽ നിന്നെത്തിയ പന്മന പുത്തൻചന്ത സ്വദേശിനി (28 )
14. 22ന് സൗദിയിൽ നിന്നെത്തിയ കരുനാഗപ്പള്ളി പട നോർത്ത് സ്വദേശി (50)
15. 22ന് സൗദിയിൽ നിന്നെത്തിയ കരുനാഗപ്പള്ളി പട നോർത്ത് സ്വദേശി (62)
16. 10ന് ഒമാനിൽ നിന്നെത്തിയ കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് സ്വദേശി (42)
രോഗമുക്തരായവർ
1. മേയ് 22ന് സ്ഥിരീകരിച്ചവരായ വെട്ടിക്കവല സ്വദേശി(54)
2. തൃക്കടവൂർ സ്വദേശി (58)
3. മേയ് 31ന് സ്ഥിരീകരിച്ച ഏരൂർ സ്വദേശി (22)
4. 6ന് സ്ഥിരീകരിച്ചവരായ തെന്മല സ്വദേശി (19)
5. കാവനാട് സ്വദേശിനി (24)
6. കരുനാഗപ്പള്ളി സ്വദേശിനി (22)
7. മൈനാഗപ്പള്ളി ഇടമനശേരി സ്വദേശി (42)
8. 17ന് സ്ഥിരീകരിച്ചവരായ തഴവ സ്വദേശിനി (9)
9. മൈനാഗപ്പള്ളി നോർത്ത് സ്വദേശി (58)
10. 18ന് സ്ഥിരീകരിച്ച മയ്യനാട് സ്വദേശിനി (25)