കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ശുദ്ധജല മത്സ്യകൃഷി പദ്ധതിക്ക് തുടക്കമായി. നീല ജലാശയമെന്ന് പദ്ധതിയനുസരിച്ച് കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത 50 കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളേയും തീറ്റയും പി.എച്ച് മൂല്യം അളക്കുന്നതിനുള്ള കിറ്റും വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ വിതരണോദ്ഘാടനം നിർവഹിച്ചു. വി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. മധു, ജെ.എം. മർഫി, പ്രഭാകരൻ പിള്ള, ബാങ്ക് സെക്രട്ടറി പി. അശോകൻ എന്നിവർ സംസാരിച്ചു. ഫലവർഗങ്ങളുടെയും പച്ചക്കറിയുടേയും കൃഷി വികസനത്തിനായി ബാങ്ക് നടപ്പിലാക്കിയിട്ടുള്ള നാട്ടുപച്ച പദ്ധതി പ്രകാരം കർഷകർക്ക് ഫലവൃക്ഷതൈകളും വിതരണം ചെയ്തു. ആറാം വർഷ ത്തിലേക്ക് കടക്കുന്ന പദ്ധതിയിൽ ഇത്തവണ ഒട്ടുമാവ്, തേൻവരിക്ക, റംബുട്ടാൻ, റെഡ് ലേഡി പപ്പായ, നാരകം, ആത്തി എന്നിവയുടെ തൈകളട
ങങിയ കിറ്റും ജൈവവളവളവുമാണ് വിതരണം ചെയ്തത്.