പുനലൂർ: തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് വയ്ക്കോൽ കയറ്റിയെത്തിയ പിക്കപ്പ് വാൻ മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം -ചെങ്കോട്ട പാതയിലെ തെന്മല ഒന്നാം വളവിലായിരുന്നു സംഭവം. കൊടും വളവിൽ എത്തിയ വാൻ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു.