cpi
ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് സി.പി.എെ ക്ലാപ്പന ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വഴിവിളക്ക് കത്താത്ത പോസ്റ്റ്റ്റുകളിൽ റാന്തൽ വിളക്കുകൾ കത്തിച്ച് പ്രതിഷേധിക്കുന്നു

ഓച്ചിറ: ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചും അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സി.പി.എെ ക്ലാപ്പന ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വഴിവിളക്ക് കത്താത്ത പോസ്റ്റുകളിൽ റാന്തൽ വിളക്കുകൾ കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സുരേഷ് താനുവേലി, കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ആർ. രാധാകൃഷ്ണൻ, പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡിക്സൻ, അസിസ്റ്റൻറ് സെക്രട്ടറി സജീവ് ഓണംപിള്ളി, പുല്ലംപള്ളിൽ അബ്ദുൾ റഹിമാൻ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, പി.എൻ. ഷറഫ്, പി.കെ. വിക്രമൻ, എം.എ. റഷീദ്, പി.കെ. പ്രകാശ് ബാബു, സുരേഷ് വരവിള, വൈ. സാജിദ് എന്നിവർ നേതൃത്വം നൽകി.