sushanth

ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാലോകം .ഇപ്പോഴിതാ, സുശാന്ത് സിംഗ് രജ്പുത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ രൂപ ഗാംഗുലി. തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് രൂപ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുശാന്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നും ആരോ തങ്ങളുടെ കമന്റുകൾ നീക്കം ചെയ്യുന്നതായി ആരോപിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

സുശാന്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ കാര്യത്തിൽ വന്ന ചില മാറ്റങ്ങളും ആരാധകർ ചൂണ്ടിക്കാട്ടുന്നു. മുൻപ് താരം ഫോളോ ചെയ്തിരുന്ന ചില താരങ്ങളെ ഇപ്പോൾ ഫോളോവിംഗ് ലിസ്റ്റിൽ കാണാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ഇതെല്ലം തെളിയിക്കുന്ന സ്ക്രീൻഷോട്ടുകളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ഇതിനു പിന്നിൽ മറ്റാരുടെയോ കരങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. മുംബയ് പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്താനും അവർക്ക് ശിക്ഷ വാങ്ങി കൊടുക്കാനും സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആരാധകരുടെ ആവശ്യം.