അഞ്ചൽ: സി.പി.ഐയുടേയും എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് ഇട്ടിവ ലോക്കൽ കമ്മിറ്റികളുടേയും നേതൃത്വത്തിൽ ആയിരം വിദ്യാർഥികൾക്ക് നോട്ട് ബുക്കുകൾ നൽകുന്നു. ഇതിന്റെ ഭാഗമായി മലപ്പേരൂർ വാർഡിലെ സമഭാവന, വെട്ടിക്കാവ്, നിരപ്പിൽ പ്രേദേശങ്ങളിലും ത്രാങ്ങോട് വാർഡിന്റെ മലപ്പേരൂർ കരയിലും വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ. നൗഷാദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ഓമനക്കുട്ടൻ, മണ്ഡലം കമ്മിറ്റി അംഗം ബി. രാജീവ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.എസ്. നിധീഷ്, മണിലാൽ, ഷാൻ, മധുകുമാർ, സജീവ് മുണ്ടപ്പള്ളി, അൻസിയ എന്നിവർ പങ്കെടുത്തു.