പുത്തൂർ: കശുഅണ്ടി മേഖല ആധുനികവത്കരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.കശുഅണ്ടി വികസന കോർപ്പറേഷൻ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവീകരിച്ച ഫാക്ടറി പുത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലാളികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത 200 ദിവസത്തെ തൊഴിൽ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി, സോമപ്രസാദ് എം.പി, കേരള സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കേരള കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കരിങ്ങന്നൂർ മുരളി, പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. അനിൽകുമാർ, ഭരണസമിതി അംഗളായ ജി. ബാബു, കാഞ്ഞിരംവിള അജയകുമാർ, സി.കെ. വിനോദൻ, സജി ഡി. ആനന്ദ്, തൊഴിലാളി സംഘടന പ്രതിനിധികളായ ജെ. രാമാനുജൻ, പ്രദീപ്, സോമശേഖരൻ പിള്ള, ടി. ഗോപകുമാർ, രഘുകുന്നുവിള, കെ.എസ്.സി.സി.സി മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.