china

ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് നടി കങ്കണ റണാവത്. ഇന്ത്യൻ സൈനത്തിന് നേരെ ഗാൽവൻ താഴ്‌വരയിൽ ചൈന നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് താരത്തിന്റെ ട്വീറ്റ്. സ്വതന്ത്ര്യ സമരത്തിനിടെ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ മഹാത്മാഗാന്ധി ആവശ്യപ്പെട്ടു, ഇന്ന് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിച്ച്‌ അതിന്റെ ഭാഗമാകാമെന്നാണ് കങ്കണയുടെ വാക്കുകൾ.

ജൂൺ 15ന് രാത്രി ഗാൽവൻ താഴ്‌വരയിൽ രാത്രി നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതോടെ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.

കങ്കണയുടെ വീഡിയോ മിനിറ്റുകൾക്കകം തന്നെ വൈറലായി. നിരവധി പേർ കങ്കണയുടെ ധൈര്യത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തി. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ തുടർന്ന് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച്‌ വെളിപ്പെടുത്തിയും കങ്കണ രംഗത്തെത്തിയിരുന്നു. 'വോക്കൽ ഫോർ ലോക്കൽ' എന്ന കാഴ്ചപ്പാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് ഉത്പന്നങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.