intuc
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഐ..എൻ..റ്റി..യൂ..സി വെളിയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓടനാവട്ടം പോസ്റ്റാഫീസ് പടിക്കലിൽ ധർണ്ണ റീജിയണൽ വൈസ് പ്രസിഡൻ്റ് കുടവട്ടൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു..

ഓടനാവട്ടം: ഇന്ധന വിലവർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി വെളിയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓടനാവട്ടം പോസ്റ്റാഫീസ് പടിക്കലിൽ ധർണ നടത്തി. റീജിയണൽ വൈസ് പ്രസിഡന്റ് കുടവട്ടൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.സജീവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഓടനാവട്ടം വിജയപ്രകാശ്, വെളിയം രാജൻ, സോനു തങ്കച്ചൻ, ജെയിൻ പി. പണിക്കർ, മുട്ടറ രവീന്ദ്രൻപിള്ള, കണിയാരംകോട് ബാബു, തങ്കമ്മ വെളിയം, മധു എന്നിവർ നേതൃത്വം നൽകി.