ഓടനാവട്ടം: മുട്ടറ ഗവ.സ്കൂളിൽ നിന്ന് 61ഓളം ഹയർസെക്കൻഡറി ഉത്തരക്കടലാസുകൾ കാണാതായതിൽ ബന്ധപ്പെട്ട അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപ്പെട്ട ഉത്തരക്കലാസുകൾ ഉടനടി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഓടനാവട്ടം മേഖലയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ പടിക്കലിൽ ധർണ നടത്തി.. പ്രസിഡന്റ് രഞ്ജിത് വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ മണഡലം പ്രസിഡന്റ് വയക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ കെ.ആർ രാധാകൃഷ്ണൻ, ശാലു കുളക്കട, സാബുകൃഷ്ണ, വൈസ് പ്രസിഡന്റ് അനിൽ മാലയിൽ, മുട്ടറ ദീലീപ് എന്നിവർ സംസാരിച്ചു.