photo
പ്ലസ് ടൂ വിദ്യാർത്ഥിനി സ്നേഹക്ക് ആർ. രാമചന്ദ്രൻ എം.എൽ.എ സ്മാർട്ട് ഫോൺ കൈമാറുന്നു

കരുനാഗപ്പള്ളി: ഓൺപഠനത്തിന് സൗകര്യം ഇല്ലാതിരുന്ന വിദ്യാർത്ഥിനിക്ക് ആർ. രാമചന്ദ്രൻ എം.എൽ.എയുടെ കൈത്താങ്ങ്. അയണിവേലിക്കുളങ്ങര തെക്ക് കോടിയിൽ കിഴക്കതിൽ രഘുവിന്റെ മകളും പ്ലസ് ടു വിദ്യാർത്ഥിനിയുമായ സ്നേഹക്കാണ് എം.എൽ.എ സ്മാർട്ട് ഫോൺ നൽകിയത്. സി.പി.ഐ അയണിവേലിക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രവി, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം അനീഷ് ദേവരാജ്, ബ്രാാജി രഞ്ച് സെക്രട്ടറി പ്രദീപ്കുമാർ, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.