കരുനാഗപ്പള്ളി: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക ഇന്ധന വില നിയന്ത്രിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മാസത്തെ വേതനം സഹായമായി നൽകുക, നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺപഠനത്തിനായി കമ്പ്യൂട്ടറും, ടെലിവിഷനും സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ക്ലാപ്പനയിൽ ധർണ നടത്തി. കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ. സുധാകരൻ ഉദ്ഘാടനം ചെയ്തു, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.പി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, ഒ. ശിവദാസൻ, ടി.ഡി. പുഷ്പാകരൻ, ഹസൻ കുഞ്ഞ്, ഗീത, ഗോപാലകൃഷ്ണൻ, ഗിരിജ, ഷീജാ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.