photo
മുട്ടറ സ്കൂളിന് മുന്നിൽ കെ.എസ്.യു നടത്തിയ പ്രതിഷേധം

കൊട്ടാരക്കര: മുട്ടറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഉത്തരകടലാസുകൾ കാണാതായ സംഭവത്തിൽ കെ.എസ്.യു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു കൊട്ടാരക്കര അസംബ്ലി പ്രസിഡന്റ് ജിബിന്‍ കൊച്ചഴികത്ത് അദ്ധ്യക്ഷത വഹിച്ചു. ജിത്തു രാധാമണി, നന്ദു നാരായണൻ, നെബു, എബി,ജെയിന്‍, ജേക്കബ്,സുജിത്ത്, മനു,വിഷ്ണു കരീപ്ര എന്നിവർ സംസാരിച്ചു.