freedom-fight
'ഫ്രീഡം ഫൈറ്റ്' എന്ന ഹ്രസ്വചിത്രത്തിന്റെ ഓൺലൈൻ പ്രകാശനം ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ നിർവഹിക്കുന്നു

കൊല്ലം: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിജീവനത്തിന്റെ സന്ദേശവുമായി നിർമ്മിച്ച 'ഫ്രീഡം ഫൈറ്റ്' എന്ന ഹ്രസ്വചിത്രത്തിന്റെ ഓൺലൈൻ പ്രകാശനം ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ നിർവഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുള്ള ഉപഹാരങ്ങൾ കൈമാറി.

വി. മാധവ്, ദ്രുപത് എസ്. നായർ എന്നീ കുട്ടികൾ മുഖ്യകഥാപാത്രമായി എത്തുന്ന ആറ് മിനിട്ട് ദൈർഘ്യമുള്ള ചിത്രം പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും മലിനീകരണവുമാണ് മഹാവ്യാധിയായി തിരിച്ചടിക്കുന്ന സന്ദേശം നൽകുന്നു. വിനുകുമാർ രാമകൃഷ്ണനാണ് സംവിധാനം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോപൻ ആദിക്കാട് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നിക്സൺ അലോഷ്യസ് ആണ് ഛായാഗ്രഹണം.