thazhava
കെ.എം.എ ലത്തീഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തഴവ എ.വി.ഗവ: എച്ച് എസിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്യുന്ന ചടങ്ങ് കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കെ.എം.എ ലത്തീഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിലെ
പതിനൊന്ന് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകുന്ന ചടങ്ങ് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആർ. സുനിൽകുമാർ ടെലിവിഷൻ ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ സി.ആർ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കൈതവനത്തറ ശങ്കരൻകുട്ടി, ചിറ്റുമൂല നാസർ, കെ.എ. ജവാദ് , ഷിബു എസ്. തൊടിയൂർ, സി.ഒ. കണ്ണൻ, കെ. സതീശൻ, ജി. അജിത്ത്, കെ.ഇ. ഷാനവാസ്, ബിന്ദു വിജയകുമാർ,
റെജി എസ്. തഴവ ,വി.ആർ. പ്രമോദ്, സി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.