തൊടിയൂർ: കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ തെറ്റായ തൊഴിൽ നയം, കൊവിഡിന്റെ മറവിൽ സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതി, കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള നീക്കം എന്നിവയിൽ പ്രതിഷേധിച്ച് കല്ലേലിഭാഗം വെയർഹൗസിലെ ഐ.എൻ.ടി.യു.സി തൊഴിലാളികൾ നിൽപ്പുസമരം നടത്തി. യൂണിയൻ പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ. സതീശൻ, കൺവീനർ ഇസഹാക്ക് തുടങ്ങിയവർ സംസാരിച്ചു.