കൊല്ലം: ദമ്പതികൾ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ബാക്കിയുള്ളവർ മറ്റ് ദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഇന്നലെ 14 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 194 ആയി. വിദേശത്ത് നിന്നെത്തിയ ഭർത്താവിൽ നിന്ന് പട്ടാഴി സ്വദേശിയായ വീട്ടമ്മയ്ക്കും പുനലൂർ സ്വദേശിയായ റിമാൻഡ് പ്രതിയിൽ നിന്ന് മകനുമാണ് കൊവിഡ് സമ്പർക്കത്തിലൂടെ പടർന്നത്.
സ്ഥിരീകരിച്ചവർ
1. 12ന് കുവൈറ്റിൽ നിന്നെത്തിയ പട്ടാഴി താഴത്ത് വടക്ക് സ്വദേശി (56)
2. 12ന് കുവൈറ്റിൽ നിന്നെത്തിയ പട്ടാഴി താഴത്ത് വടക്ക് സ്വദേശിയുടെ ഭാര്യ (55)
3. 18ന് മസ്കറ്റിൽ നിന്നെത്തിയ നല്ലില പഴങ്ങാലം സ്വദേശി (43)
4. 12ന് കുവൈറ്റിൽ നിന്നെത്തിയ പിറവന്തൂർ സ്വദേശി (34)
5. 22ന് കുവൈറ്റിൽ നിന്നെത്തിയ പുത്തൂർ സ്വദേശിയുടെ ഭാര്യ (43)
6. 10ന് മസ്കറ്റിൽ നിന്നെത്തിയ കെ.എസ് പുരം ആദിനാട് സൗത്ത് സ്വദേശി (25)
7. 13ന് മുംബയിൽ നിന്നെത്തിയ ഉറുകുന്ന് സ്വദേശി (23)
8. 4ന് അബുദാബിയിൽ നിന്നെത്തിയ പിറവന്തൂർ എലിക്കാട്ടൂർ സ്വദേശി (51)
9. 23ന് കൊവിഡ് സ്ഥിരീകരിച്ച പുനലൂർ സ്വദേശിയായ റിമാൻഡ് പ്രതിയുടെ മകനായ പുനലൂർ മൂസാവരികുന്ന് സ്വദേശി (37)
10. 18ന് കുവൈറ്റിൽ നിന്നെത്തിയ പൂതക്കൂളം പുത്തൻകുളം സ്വദേശി (50)
11. 25ന് മസ്കറ്റിൽ നിന്നെത്തിയ പട്ടാഴി നോർത്ത് സ്വദേശി (57)
12. 8ന് മുംബയിൽ നിന്നെത്തിയ പുനലൂർ സ്വദേശി (57)
രോഗമുക്തരായവർ
1. മേയ് 29ന് കൊവിഡ് സ്ഥിരീകരിച്ച വിളക്കുടി ഇളമ്പൽ സ്വദേശി (22)
2. 9ന് സ്ഥിരീകരിച്ച പത്തനാപുരം സ്വദേശി (31)
3. 17ന് സ്ഥിരീകരിച്ച ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി (40)
4. 18ന് സ്ഥിരീകരിച്ചവരായ കണ്ണനല്ലൂർ സ്വദേശി (32)
5. പത്തനാപുരം സ്വദേശി(22)
6. നിലമേൽ സ്വദേശി (51)
7. 19ന് രോഗം സ്ഥിരീകരിച്ചവരായ അഴീക്കൽ സ്വദേശി (27)
8. ശൂരനാട് നോർത്ത് സ്വദേശി (38)
9. പിവന്തൂർ സ്വദേശി (27)
10. പാരിപ്പള്ളി സ്വദേശിനി (20)
11. തേവലക്കര സ്വദേശി (25)
12. ആശ്രാമം സ്വദേശി (52)
13. ശാസ്താംകോട്ട കരിംതോട്ടുവ സ്വദേശി (46)
14. പോരുവഴി സ്വദേശി (53)