contain

കൊ​ല്ലം: ക​ല്ലു​വാ​തു​ക്കൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 8, 10, 11, 13 വാർ​ഡു​ക​ളി​ലെ ക​ണ്ടെയ്ൻ​മെന്റ് സോൺ നി​യ​ന്ത്ര​ണ​ങ്ങ​ളും കൊ​ല്ലം കോർ​പ്പ​റേ​ഷ​നിലെ മു​ണ്ട​യ്​ക്കൽ, ക​ന്റോൺ​മെന്റ്, ഉ​ദ​യ​മാർ​ത്താ​ണ്ഡ​പു​രം ഡി​വി​ഷൻ പ്ര​ദേ​ശ​ങ്ങ​ളിൽ ഏർ​പ്പെ​ടു​ത്തി​യി​രു​ന്ന സ​ബ് വാർ​ഡ് ക​ണ്ടെയ്ൻ​മെന്റ് സോൺ നി​യ​ന്ത്ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കി.
ജി​ല്ല​യി​ലെ ക​ണ്ടെയ്ൻ​മെന്റ് സോ​ണു​ക​ളാ​യ പന്മന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10, 11 വാർ​ഡു​ക​ളി​ലും തൃ​ക്കോ​വിൽ​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 6, 7, 9 വാർ​ഡു​ക​ളി​ലും ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17​ാം വാർ​ഡി​ലും പു​ന​ലൂർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക​ല്ലാർ, ചെ​മ്മ​ന്തൂർ, മു​സാ​വ​രി, നെ​ടും​ക​യം, ചാ​ല​ക്കോ​ട്, ടൗൺ വാർ​ഡു​ക​ളി​ലും മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15, 16, 19 എ​ന്നീ വാർ​ഡു​ക​ളി​ലും ഏർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ണ്ടെയ്ൻ​മെന്റ് സോൺ നി​യ​ന്ത്ര​ണ​ങ്ങൾ അ​തേ​പ​ടി തു​ട​രും.
കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ.എ​സ്.എം കോ​ളേജിൽ (വാർ​ഡ് നാ​ല്), റോ​ഡ്​മ​ല (5), അ​മ്പ​തേ​ക്കർ (6), അ​മ്പ​ലം(7), ചോ​ഴി​യ​ക്കോ​ട് (8), ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ച്ചൻ​കോ​വിൽ ക്ഷേ​ത്രം (1), അ​ച്ചൻ​കോ​വിൽ(2), ആ​ര്യ​ങ്കാ​വ് (4), ആ​ര്യ​ങ്കാ​വ് ക്ഷേ​ത്രം (5) എ​ന്നീ വാർ​ഡു​ക​ളിൽ നി​ശ്ചി​ത ഹോ​ട്ട് സ്‌​പോ​ട്ട് നി​യ​ന്ത്ര​ണ​ങ്ങൾ തു​ട​രും. തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാർ​ഡ് ക​ണ്ടെയ്ൻ​മെന്റ് സോ​ണാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യർ​മാൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ടർ ഉ​ത്ത​ര​വി​റ​ക്കി.