ncp
എൻ.സി.പി കൊല്ലം ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എ.സി. ഷണ്മുഖദാസ് അനുസ്മരണം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം താമരക്കുളം സലിം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുൻ മന്ത്രിയും എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി. ഷണ്മുഖദാസിന്റെ 7-ാം ചരമവാർഷികാചരണം എൻ.സി.പി കൊല്ലം ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. അനുസ്മരണ സമ്മേളനം സംസ്ഥാന നിർവാഹക സമിതി അംഗം താമരക്കുളം സലിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജി. പത്മാകരൻ, വിശ്വമോഹൻദാസ്, കബീർഷാ, പ്രതാപൻ കുണ്ടറ, രാജീവ്, പ്രവീൺ, പുൽത്തോട്ടം ശിവൻ, പ്രാക്കുളം സുജിത്ത്, രാജൻ വാളത്തുംഗൽ, ബിജു, രാജേഷ് മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.