aiyf
എ.ഐ.വൈ.എഫ് ചിറക്കര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായുള്ള ബിരിയാണി വിതരണം സി.പി.ഐ ചിറക്കര മേഖലാ സെക്രട്ടറി ജെയിൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിനായി എ.ഐ.വൈ.എഫ് ചിറക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. മുൻകൂട്ടി ആയിരം ടോക്കണുകൾ വിതരണം ചെയ്ത് വീടുകളിൽ ബിരിയാണി എത്തിച്ചുനൽകി.

ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു ടോക്കൺ വിതരണം നടത്തി ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ചിറക്കര മേഖലാ സെക്രട്ടറി ഷിബുവിൽ നിന്ന് ആദ്യ ബിരിയാണി ഏറ്റുവാങ്ങി സി.പി.ഐ ചിറക്കര മേഖലാ സെക്രട്ടറി ജെയിൻകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ഷാജിദാസ്, ചാത്തന്നൂർ മണ്ഡലം സെക്രട്ടറി നോബൽ ബാബു, മേഖലാ പ്രസിഡന്റ് സനൽ, ബിനുലാൽ, രവീണ, ബൈജു, അരവിന്ദ്, ഹരിലാൽ, ചെൽഷ്യ നവീദ് തുടങ്ങിയവർ പങ്കെടുത്തു.