കരുനാഗപ്പളളി: കരുനാഗപ്പളളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ ഗാൽവൻ താഴ്വരയിൽ ജീവത്യാഗം ചെയ്ത കേണൽ സന്തോഷ് ബാബുവിനും ധീരരായ ഇന്ത്യൻ സൈനികർക്കും ആദരാഞ്ജജലി അർപ്പിച്ച് മാതൃരാജ്യ വീരമൃത്യുദിനം ആചരിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, എം. അൻസാർ, ബിന്ദു ജയൻ, ആർ. ശശിധരൻപിള്ള, കളീക്കൽ മുരളി, കുന്നേൽ രാജേന്ദ്രൻ, സോമൻപിള്ള, ടോമി എബ്രഹാം, നെജിം മണ്ണേൽ, ബാബുഅമ്മവീട്, എസ്. ജയകുമാർ, മുനമ്പത്ത് ഗഫൂർ, സുഭാഷ് ബോസ്, ബോബൻ ജി. നാഥ്, എസ്. അനൂപ്, ജവാദ്, ജയദേവൻ, വരുൺ ആലപ്പാട്, സി.പി. പ്രിൻസ്, വി.കെ. രാജേന്ദ്രൻ, ബാബു, ചൂളൂർ ഷാനി എന്നിവർ സംസാരിച്ചു.