kovilthottam
കോവിൽത്തോട്ടം പ്രവാസി അസോസിയേഷന്റെ ജീവകാരുണ്യ സഹായം വികാരി ഫാ.മിൽട്ടൺ ജോർജ്ജ് കൈമാറുന്നു

ചവറ: കോവിൽത്തോട്ടം പ്രവാസി അസോസിയേഷൻ കൊവിഡിൽ തൊഴിൽ പ്രതിസന്ധി നേരിടുന്ന പത്ത് പ്രവാസി കുടുംബങ്ങൾക്ക് ധനസഹായം നൽകി. കോവിൽത്തോട്ടം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അസോസിയേഷൻ പങ്കെടുത്തു. രോഗികൾക്ക് ചികിത്സാ സഹായവും പെൺകുട്ടികൾക്ക് വിവാഹ ധനസഹായവും നൽകി. മേക്കാട് കർമ്മലീത്താ തെക്കതിൽ ലൂയിസിന്റെ കുടുംബത്തിന് സഹായമായി സ്വരൂപിച്ച 125,000 രൂപയുടെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് കോവിൽത്തോട്ടം ഇടവക ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മിൽട്ടൺ ജോർജ് കൈമാറി. അസോസിയേഷൻ രക്ഷാധികാരി യോഹന്നാൻ ആന്റണി, ഇടവക കൈക്കാരൻ അജികുമാർ, സിംസൺ ജോസഫ് എന്നിവർ പങ്കെടുത്തു. സൂം മീറ്റിംഗ് വഴി പ്രസിഡന്റ് ജോസ് ബെൻ, സെക്രട്ടറി സുരേഷ് അൽഫോൺസ്, ട്രഷറർ ടൈറ്റസ് സ്റ്റീഫൻ എന്നിവർ ആശംസകൾ നേർന്നു.