കൊല്ലം: കെ.സി സ്മാരക സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിത്തോട്ടം തീരദേശത്തെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുരളീധരൻ കെ.സി സ്മാരക സെക്രട്ടറി എ.എ. ലത്തീഫ് മാമൂടിന് നൽകി നിർവഹിച്ചു. കേന്ദ്രത്തിൽ ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ഓൺലൈൻ പഠനമുറിയുടെ വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓൺ കർമ്മം കൗൺസിലർ വിനീതാ വിൻസെന്റ് നിർവഹിച്ചു.
സമിതി വർക്കിംഗ് ചെയർമാൻ അഡ്വ. എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ പി. രഘുനാഥൻ, ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഡി. ലാൽ പ്രകാശ്, എ.ആർ. സവാദ്, അജിത് കുമാർ, ജെറോം ഫ്രാൻസിസ്, സേവ്യർ ജോസഫ്, ടിന്റു രഘുനാഥ് എന്നിവർ സംസാരിച്ചു.
തുടർന്ന് എ.ഇ.പി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക ചിത്ര മോഹൻ, എസ്. കാവ്യ എന്നിവർ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസെടുത്തു.