തേവലക്കര: ഡി.സി.സി ജനറൽ സെക്രട്ടറി, മിൽമ ബോർഡ് മെമ്പർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള കോയിവിള വിജയന്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് പാലയ്ക്കൽ നവമാദ്ധ്യമ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. പി. ജർമിയാസ് ഉദ്ഘാടനംചെയ്തു. കൂഴംകുളം ജംഗ്ഷനിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ പൂതക്കുഴി നിസാം അദ്ധ്യക്ഷത വഹിച്ചു. മോഹൻ കോയിപ്പുറം, കോയിവിള സരേഷ്, കളത്തിൽ ഗോപാലകൃഷ്ണപിളള, ജോസ് ആന്റണി, പടിഞ്ഞാറേക്കര രാജേഷ്, എം. ഇസ്മയിൽ കുഞ്ഞ്, കോയിവിള സലീം, ഷിഹാബുദ്ദീൻ, രാധാകൃഷ്ണ പിള്ള, ലളിതാ ഷാജി, അൻസർ മാവിളയിൽ, പാലയ്ക്കൽ ഗോപൻ, സജീവ് പരിശവിള, ശിവ പ്രസാദ് എന്നിവർ സംസാരിച്ചു.