കൊല്ലം: ജില്ലയിൽ ഇന്നലെ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 204 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ എട്ടുപേർ വിദേശത്ത് നിന്നും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
സ്ഥിരീകരിച്ചവർ
1. 20ന് മസ്കറ്റിൽ നിന്നെത്തിയ തഴവ കടത്തൂർ സ്വദേശി (46)
2. 20ന് മസ്കറ്റിൽ നിന്നെത്തിയ തഴവ കടത്തൂർസ്വദേശിയുടെ ഭാര്യ (34)
3. 19ന് മസ്കറ്റിൽ നിന്നെത്തിയ മങ്ങാട് സ്വദേശി (23)
4. 18ന് നൈജീരിയയിൽ നിന്നെത്തിയ കുണ്ടറ ഇളമ്പള്ളൂർ സ്വദേശി (49)
5. 18ന് നൈജീരിയയിൽ നിന്നെത്തിയ തൊടിയൂർ വേങ്ങര സ്വദേശി (26)
6. 18ന് കുവൈറ്റിൽ നിന്നെത്തിയ കുന്നത്തൂർ സ്വദേശി (50)
7. 14ന് സൗദിയിൽ നിന്നെത്തിയ തേവലക്കര പുത്തൻസങ്കേതം സ്വദേശി (40)
8. 17ന് ഡൽഹിയിൽ നിന്നെത്തിയ നീണ്ടകര പുത്തൻതുറ സ്വദേശി (32)
9. 19ന് മംഗലപുരത്ത് നിന്നെത്തിയ തഴവ എസ്.ആർ പുരം സ്വദേശി (44)
10. 25ന് മസ്കറ്റിൽ നിന്നെത്തിയ പെരിനാട് കുരീപ്പുഴ സ്വദേശി (55)