കൊല്ലം: മമത നഗർ റസിഡൻഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാമൻകുളങ്ങര ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും മത്സ്യമാർക്കറ്റിലും ഹോമിയോ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഭരണസമിതിയംഗം എം. ബൈജു അദ്ധ്യക്ഷത വഹിച്ചു. നഗർ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, പി. നെപ്പോളിയൻ, കെ.എസ്. മോഹൻലാൽ, ഡി. സോമശേഖരൻ പിള്ള, ശ്രീകുമാർ വാഴാങ്ങൽ, എം. അൻവറുദ്ദീൻ, പി. ഉണ്ണിപ്പിള്ള, കെ. ശിവപ്രസാദ്, നന്ദകുമാർ സിഗ്മ, എം.വി. ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.