കുണ്ടറ: പെട്രോൾ - ഡീസൽ വില വർദ്ധനവിനും പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതുൾപ്പെടെയുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എൻ.സി.പി കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആർ.കെ. ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് വൈസ് പ്രസിഡന്റ് ബനഡിക്ട് വിൽജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി. പത്മാകരൻ മുഖ്യപ്രഭാഷണം നടത്തി. പെരുമ്പുഴ എൻ. സുനിൽകുമാർ, ജില്ലാ ട്രഷറർ കെ. രാജു, ഡോളി ബെനഡിക്ട്, ഷാജിമോൻ ടി.ടി. നളൻ, സലീലൻ ബാബു തുടങ്ങിയവർ സംസാരിച്ചു.