എഴുകോൺ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഐ.എൻ.ടി.യു.സി കരീപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്‌കരണം, ഇന്ധന വിലവർദ്ധനവ് മുതലായവയിൽ പ്രതിഷേധിച്ചും മൂന്ന് മാസമായി ജോലിയില്ലാത്ത സ്കൂൾ ശുചീകരണ തൊഴിലാളികൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുമാണ് ധർണ സംഘടിപ്പിച്ചത്.
ഡോ. സൂര്യദേവൻ ഉദ്ഘാടനം ചെയ്തു. കുഴിമതിക്കാട് ബാബു അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കോട് അജയകുമാർ, ചാലുക്കോണം അനിൽകുമാർ, കരീപ്ര രാജേന്ദ്രൻ, സുഗതൻ, പ്രിൻസ്, മുരളികൃഷ്ണൻ, അരുൺ, ജോൺസൺ, ബാബു, സുധീർ, മണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.