anchal-govt-school
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ഒാൺലൈൻ പഠനത്തിനായി ഫോൺ നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രധാന അദ്ധ്യാപിക ഷൈലജ നിർവഹിക്കുന്നു

അഞ്ചൽ: അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ നൽകി 1997 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ മാതൃകയായി. "കൂട്ടുകാരെ @ 97" എന്ന പേരിലുള്ള പൂർവ വിദ്യാർത്ഥി കൂട്ടായ്മയാണ് 25 വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ നൽകിയത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ. ബാബു പണിക്കർ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. ഹരി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ അംഗം ഹംസ, അദ്ധ്യാപകരായ ഷിജു, ഡോ. പുഷ്പാംഗദൻ, സക്കീർ ഹുസൈൻ, ബിനോയ്, രജനി ഭായ്, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ അംഗം സന്തോഷ്, പൂർവവിദ്യാർത്ഥി പ്രതിനിധികളായ ദീപു, രശ്മി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ എച്ച്.എം ശൈലജ സ്വാഗതം പറഞ്ഞു.