ഓച്ചിറ: കടലിൽ മത്സ്യ ബന്ധനത്തിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ശ്രായിക്കാട് പുതുവൽ പുരയിടത്തിൽ അനിൽകുമാറാണ് (49) മരിച്ചത്. വല വിരിക്കുന്നതിനിടെ വല കാലിൽ കുരുങ്ങി കടലിൽ വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ 9 ഓടെ അഴീക്കൽ പൊഴിമുഖത്തിന് പടിഞ്ഞാറായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ കരയിലെത്തിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ശ്രീകല. മക്കൾ: അമൽജിത്ത്, അശ്വജിത്ത്