പന്മന: മകളുടെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവ് ഇന്നലെ മരണമടഞ്ഞു. പാലോട് പ്രശാന്ത് ഭവനത്തിൽ പ്രഭാകരനാണ് (74) മരിച്ചത്. മകൾ രേഖാറാണിയുടെ വിവാഹം കഴിഞ്ഞ ഏപ്രിൽ 5ന് ചവറ സ്വദേശിയുമായി നടത്താനിരുന്നതായിരുന്നു. കൊവിഡിനെ തുടർന്ന് മാറ്റിവച്ച കല്യാണം നാളെ പന്മന മേജർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാവിലെ 11ന് നടത്താനിരിക്കുകയായിരുന്നു. ഭാര്യ: തങ്കമണി. മകൻ: പ്രശാന്ത്.