elephant

ആന എന്നത് നമ്മൾ കേരളീയ‌ർക്ക് വലിയ ഇഷ്ടമുള‌ള മൃഗമാണ്. ആനയുടെ കളികളും, ഉത്സവത്തിലെ എഴുന്നള‌ളത്തും, കാട്ടിലെ കൊമ്പന്റെ വീഡിയോകളും മുതൽ ആനയുടെ ചന്തത്തിലുള‌ള നടത്തം വരെ നമുക്ക് പ്രിയപ്പെട്ടതാണ്. കേരളത്തിൽ മാത്രമല്ല ലോകമാകെ ആനകൾക്ക് നിരവധി ആരാധകരുണ്ട് കേട്ടോ. ആനകളിൽ ഏറ്റവും രസം കുട്ടിയാനകളുടെ കളികൾ കാണാനാണ്.

സമൂഹമാദ്ധ്യമങ്ങളിൽ അങ്ങനെ വൈറലായ രണ്ട് കുട്ടിയാനകളുടെ കളികളും അതിൽ ഒരു കുട്ടികൊമ്പന്റെ വികൃതിയുമാണ് ഇവിടെ പറയാൻ പോകുന്നത്. വീഡിയോയിലെ കാഴ്ച ഇങ്ങനെ ഒരു വെള്ളക്കെട്ടിനടുത്തായി രണ്ട് ആനകുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ ഇടക്ക് പതുക്കെ മറ്റൊരാളുടെ പിന്നിലേക്ക് മാറുന്നു. അല്പം പതുങ്ങിയാണ് ആ പുറകിലേക്കുള്ള നടത്തം. മുൻപിലുള്ള ആനയുടെ നേരെ പുറകിൽ എത്തിക്കഴിയുമ്പോൾ അവനെ തന്റെ മസ്തകം കൊണ്ട് ഒറ്റയിടി. അപ്രതീക്ഷിത നീക്കത്തിൽ അടി തെറ്റിയ മുന്നിൽ നിന്ന ആനക്കുട്ടി തൊട്ടടുത്തുള്ള വെള്ളക്കെട്ടിലേക്ക് മറിഞ്ഞു വീണു. ഉന്തിയിട്ട ആനക്കുട്ടി ഉടനെ മുന്നോട്ട് വന്ന് 'പറ്റിച്ചേ' എന്ന രീതിയിൽ കരയിൽ നിന്ന് തുമ്പിക്കൈയുയർത്തി കാട്ടി.

In mischievous play elephant calves are unbeatable 😊 pic.twitter.com/wflakg7skQ

— Susanta Nanda IFS (@susantananda3) June 25, 2020

ആനക്കുട്ടിയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും തമാശ പൊട്ടിച്ചും ധാരാളം കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ദ നന്ദ ട്വിറ്ററിൽ ഷെയർ ചെയ്‌ത ഈ വീഡിയോ ഒരു ലക്ഷത്തിനടുത്ത് വ്യൂ ലഭിച്ചിട്ടുണ്ട്.