സിനിമാ ഷൂട്ടിംഗുകൾ നിറുത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ സജീവമാണ് കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസൻ. ലോക്ക്ഡൗൺ കാലം താൻ ചെലവിടുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെയും ഫോട്ടോയിലൂടെയും ശ്രുതി ആരാധകരുമായി പങ്കുവച്ചിരുന്നു. മുംബയിലെ വീട്ടിൽ പാചകവും സംഗീതവുമൊക്കെയായി സമയം ചെലവിടുകയാണ് ശ്രുതി. തന്റെ പഴയൊരു അണ്ടർവാട്ടർ ഫൊട്ടോഷൂട്ടിൽ നിന്നുളള ചിത്രങ്ങളാണ് ശ്രുതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്.
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് കൂടുതലും. വെള്ളത്തിനടിയിൽ നൃത്തം ചെയ്യുന്ന പോസുകളുമുണ്ട്. രസകരമായ അടിക്കുറിപ്പുകളുമുണ്ട്. എവിടെയാണെിലും ഡാൻസ് ചെയ്യാൻ എനിക്കാകും എന്നാണ് ഒരു ഫോട്ടോയുടെ അടിക്കുറിപ്പ്. സ്വപ്നം കാണുന്ന എവിടേക്ക് വേണമെങ്കിലും എനിക്ക് പോകാം, നാളെയിലേക്ക് കുതിയ്ക്കുകയാണ് എന്നും കുറിച്ചിരിക്കുന്നു. എല്ലാ ചിത്രങ്ങളിലും ശ്രുതി അതി സുന്ദരിയായിരിക്കുന്നുവെന്നാണ് കൂടുതൽ പേരും കമന്റിട്ടത്.
പ്രിയങ്ക ബാനർജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ദേവി എന്ന ഹ്രസ്വചിത്രമാണ് ശ്രുതിയുടേതായി അവസാനം പുറത്തിറങ്ങിയത്. തെലുങ്കിൽ ക്രാക്ക്, തമിഴിൽ ലാംബം എന്നിവയാണ് ശ്രുതിയുടെ പുതിയ സിനിമകൾ. ലാംബത്തിൽ വിജയ് സേതുപതിയാണ് നായകൻ.