veedu
ജൂലൈ രണ്ടിന് നാടിന് സമർപ്പിക്കുന്ന തൊടിയൂർ അഭയ കേന്ദ്രം അമ്മ വീട്

പുനലൂർ: തൊടിയൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അശരണർക്കായി ആരംഭിക്കുന്ന അഭയ കേന്ദ്രം അമ്മ വീട് ജൂലായ് രണ്ടിന് ഉച്ചയ്ക്ക് 12ന് ആർ. രാമചന്ദ്രൻ എം.എൽ.എ നാടിന് സമർപ്പിക്കും. സൊസൈറ്റി പ്രസിഡന്റ് ഇടമൺ റെജി അദ്ധ്യക്ഷത വഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യാതിഥിയാകും. വല്യത്ത് ആശുപത്രി ചെയർമാൻ വല്യത്ത് ഇബ്രാഹീംകുട്ടി അതിഥി മന്ദിരം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ, പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, ഫുഡ് കോർപ്പറേഷൻ അംഗം ലെനി മാത്യൂ, വാർഡ് അംഗം രാധാകൃഷ്ണ പിള്ള, സ്ത്രീ മിത്ര ഫൗണ്ടേഷൻ ചെയർപേഴ്സൺ സിൽവി വിജയൻ, എസ്. രഞ്ജിത്ത്, അരുൺ മയ്യനാട്, ശിലാ സന്തോഷ് തുടങ്ങിയവർ സംസാരിക്കും. രക്ഷാധികാരി ഡോ. അജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. അമ്മവീട് സെക്രട്ടറി സി.പി. പ്രദീപ് സ്വാഗതവും ട്രഷറർ വേങ്ങയിൽ അനി നന്ദിയും പറയും.