തഴവ: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി.
വള്ളിക്കാവിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹികളായ ലീലാകൃഷ്ണൻ, കെ.കെ. സുനിൽകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കളീയ്ക്കൽ ശ്രീകുമാരി, നീലികുളം രാജു, പെരുമാനൂർ രാധാകൃഷ്ണൻ , പത്മനാഭപിള്ള, ഗുരുപ്രസാദ് ,ഹക്കീം,വള്ളിക്കാവ് ശ്രീകുമാർ, കടത്തൂർ റഹ്മാൻ, ജോൺ എന്നിവർ സംസാരിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.