goat

കുഴിയിൽ വീണ ആടിനെ രക്ഷിക്കാൻ തലകീഴായി കുഴിയിലേക്കിറങ്ങിയ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇപ്പോൾ യുവാവും യുവാവിനെ കുഴിയിലേക്ക് കാല് പിടിച്ച് തലകീഴായി ഇറക്കിയ സുഹൃത്തുക്കളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം അസമിലാണ്. നാട്ടിലെ ആഴമുള്ള ഇടുങ്ങിയ ഒരു കുഴിയിൽ ആട് വീണു. ആടിനെ രക്ഷിക്കാൻ കൂടി നിന്നവരിൽ ഒരാൾ കുഴിയിലേക്ക് തലകീഴായി ഇറങ്ങി. ഇയാളുടെ കാലുകൾ രണ്ടും കൂടെയുള്ളവർ പിടിച്ചിരിക്കുകയായിരുന്നു. ഏറ്റവും അപകടമേറിയ രക്ഷാപ്രവർത്തനം തന്നെയാണ് . എങ്കിലും മിനിട്ടുകൾക്കുള്ളിൽ ആടിനെയുമായി യുവാവ് പുറത്തേക്ക് വന്നു.

അസം എഡിജിപി ഹർദി സിംഗ് ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. ദേസി സ്റ്റൈൽ ഒഫ് റെസ്ക്യൂ എന്ന് കുറിച്ചാണ് എഡിജിപി വീഡിയോ പങ്കുവച്ചത്. നിശ്ചയദാർഢ്യം, ധൈര്യം, കൂട്ടായ പ്രവർത്തനം, മനക്കരുത്ത് എന്നും അദ്ദേഹം കുറിച്ചു. വീഡിയോ കാണുന്നവർക്ക് ഭയം തോന്നും . ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ കൈയ്യിൽ നിന്ന് പോകാം. പക്ഷേ, അകത്തേക്ക് പോയ ആൾ ആടുമായിട്ട് തിരിച്ചു കയറുന്ന കാഴ്ച ആശ്വാസകരമാണ്.


ഇതിനകം ഒരു ലക്ഷത്തിന് മുകളിൽ പേരാണ് വീഡിയോ കണ്ടത്. രക്ഷാപ്രവർത്തനം നടത്തിയ യുവാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളുമുണ്ട്. എന്നാൽ ഇത്തരം കുഴികളിൽ കുടുങ്ങി നിരവധി പേർ മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടും മുന്നൊരുക്കങ്ങളില്ലാത്ത ഇത്തരം രക്ഷാപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ചിലർ കമന്റിൽ പറയുന്നു.

Desi style rescue! Grit, determination, team work n courage. 😊👏🏼👍🏻
Pls see till the end. pic.twitter.com/yencb5M5jS

— Hardi Singh (@HardiSpeaks) June 27, 2020