എഴുകോൺ: ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് പി. ഗണേഷ് കുമാറിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. രതീഷ് കിളിത്തട്ടിൽ, കെ.ജി.ഒ.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പാറക്കടവ് ഷറഫ്, എസ്. എച്ച്. കനകദാസ്, രേഖാ ഉല്ലാസ്, സൂസൻ വർഗീസ്, നേതാക്കളായ വി. അബ്ദുൽ ഖാദർ, സുഹാർബാൻ, കോശി പണിക്കർ എന്നിവർ പങ്കെടുത്തു.