kudi

 ബീവറേജസിൽ ഇഷ്ട ബ്രാൻഡുകളില്ല

കൊല്ലം: ബീവറേജസ് ഔട്ട്ലെറ്റുകളിൽ ഏറ്റവും കുറഞ്ഞ 'കാട്ട' ബ്രാൻഡുകളുമുണ്ട് കൂടിയ ഇനങ്ങളുമുണ്ട്. പക്ഷെ ഇടത്തട്ടുകാരായ കുടിയന്മാരുടെ ഇഷ്ട ബ്രാൻഡുകൾ കിട്ടാനേയില്ല.

ഹണിബി, എം.സി.ബി, ഓഫീസേഴ്സ് ചോയ്സ്, എയിറ്റ് പി.എം, ബിജോയ്സ്, ഓൾഡ് പോർട്ട്, ജോളി റോജർ, ത്രിബിൾ എക്സ് ഓൾഡ് മങ്ക് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾക്കാണ് ക്ഷാമം. കാര്യമായ ശമ്പളവും കൂലിയും ഇല്ലാത്ത ഷെയറിട്ട് കുടിക്കുന്നവരാണ് ഇപ്പോൾ പെട്ടിരിക്കുന്നത്. ബീവറേജസ് കോർപ്പറേഷൻ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ എല്ലാ ഇനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നായിരുന്നു മറുപടി. എം.സി.ബിയുടെയും ഹണിബിയുടെയും കാര്യത്തിൽ മാത്രമാണ് ചെറിയ പ്രശ്നമുള്ളത്. വളരെ കുറ‌ഞ്ഞ അളവിലേ ഈ രണ്ട് ഇനങ്ങളും വെയർ ഹൗസുകളിൽ പോലും എത്തുന്നുള്ളു.

കൊല്ലത്തുകാർക്ക് ഇഷ്ടം റം

ജില്ലയിലെ മദ്യവില്പനയുടെ ഏഴുപത് ശതമാനത്തോളം റമ്മാണ്. ബാക്കിയേ ബ്രാൻഡിയും വിസ്കിയും വരൂ. ലോക്ക് ഡൗൺ കാലത്തെ ഇടവേളയ്ക്ക് ശേഷം ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നപ്പോൾ മുന്തിയ ഇനങ്ങളുടെ വില്പന വർദ്ധിച്ചതായും അധികൃതർ പറയുന്നു. സിഗ്നേച്ചർ, ബെക്കാർഡി, ഈസ്റ്റർ മോർഫ്യൂസ് തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും വിൽക്കുന്നത്.

ബാറിലെ രഹസ്യ കച്ചവടത്തിന് പൂട്ട്

ആപ്പ് വഴി ലഭിക്കുന്ന ടോക്കണില്ലാത്തവർക്കും മദ്യം വിൽക്കുന്ന ബാറുകളിലെ ഏർപ്പാടിന് എക്സൈസ് പണി കൊടുത്ത് തുടങ്ങി. രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ രണ്ട് ബാറുകളിലെ രഹസ്യ വില്പന പിടികൂടി. ഇന്നലെയും പരിശോധന നടന്നു.

"

ബാറിലെ മദ്യം തൊണ്ണൂറ് അടിച്ചാൽ ഫിറ്റാകും, ബിവറേജസിലെ പൈൻഡ് മുഴുവൻ കുടിച്ചാലും ഒന്നുമാകുന്നില്ല.

കുടിയന്മാർ