jermi
പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ തെക്കുംഭാഗം പോസ്റ്റോഫീസിനു മുന്നിൽ തെക്കുംഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കേന്ദ്ര സർക്കാരിന്റെ പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കുംഭാഗം പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമ്മിയാസ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എൽ. ജസ്റ്റസ്, സി.ആർ. സുഗതൻ, കെ.ആർ. രവി, എസ്. സോമരാജൻ, പ്രഭാകരൻപിള്ള, ഡി.കെ. അനിൽകുമാർ, രാംകുമാർ, ഫ്രാൻസിസ്, ജെ. സുരേഷ്, ഉണ്ണിക്കുറുപ്പ്, ഓമനക്കുട്ടക്കുറുപ്പ്, സീതാലക്ഷ്മി, സിന്ധി, വിൻസന്റ്, സന്തോഷ്, സജുമോൻ എന്നിവർ സംസാരിച്ചു.